നാട്ടുപച്ചയുടെ ഈ ലക്കത്തില്‍ പ്രണയം മാത്രമാണ്. പ്രേമിക്കല് സമരമാണ്. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന് കവിവാക്യം. പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ പ്രണയം മഹാപാപമാണെന്ന് തോന്നിപ്പിക്കുന്നതാണ്. പ്രണയദിനത്തിന്റെ തുടക്കം പാശ്ചാത്യനാടുകളില്‍ നിന്നാവാം. എന്നാല്‍ ദര്‍ഭമുനകൊണ്ടു നിന്ന ശകുന്തളയോ? പ്രണയമെന്ന വാക്കിന്, വികാരത്തിന് എത്ര പഴക്കമുണ്ടെന്ന് ആര്‍ക്കു തിട്ടപ്പെടുത്താന്‍ കഴിയും?എല്ലാപ്രണയവും സാഫല്യത്തിലെത്തണമെന്നില്ല. കാത്തിരിപ്പും, വിരഹവും, നഷ്ടപ്രണയവും, എല്ലാം ചേര്‍ന്നാണ് പ്രണയത്തെ വ്യത്യസ്തമാക്കുന്നത്.
ഇതെല്ലാം ചേര്‍ത്താണ് ഇത്തവണ നാട്ടുപച്ച ഒരുക്കിയിരിക്കുന്നത്. പ്രണയാതുരമായ മനസ്സുകള്‍ക്ക്, നഷ്ടപ്രണയങ്ങളെ തിരിച്ചുകിട്ടേണ്ടവര്‍ക്ക്, ഒന്ന് പിന്നോട്ട് സഞ്ചരിക്കേണ്ടവര്‍ക്ക് ...... ഇതാ നാട്ടുപച്ച...
2 comments:
പ്രണയാതുരമായ മനസ്സുകള്‍ക്ക്, നഷ്ടപ്രണയങ്ങളെ തിരിച്ചുകിട്ടേണ്ടവര്‍ക്ക്, ഒന്ന് പിന്നോട്ട് സഞ്ചരിക്കേണ്ടവര്‍ക്ക് ...... ഇതാ നാട്ടുപച്ച...
nattupachayil thudikkatte pranayamam vasantham..
Post a Comment