ഒട്ടേറെ പുതുമയുള്ള ഉള്ളടക്കവുമായി നാട്ടുപച്ചയുടെ നാലാം ലക്കം വായനക്കാരുടെ മുന്നിലെത്തി.
ശ്രദ്ധേയമായ ചില രചനകള്‍ വായിക്കാം........
സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു
മരണം പൊടുന്നനെ അപ്പന് സാറിനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നില്ല. പതിയെ, വളരെപ്പതിയെ മരണഗന്ധര്‍വനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു കെ.പി.അപ്പന് . സുഗതകുമാരിയുടെ കവിതയില്‍ പറയുന്ന കറുത്ത ചിറകും രോമശൂന്യമായ നീണ്ട കഴുത്തുമുള്ള മൃത്യുവായിരുന്നോ അത്? അറിയില്ല. ഒരിടത്ത് അപ്പന്‍സാര്‍ എഴുതിയിട്ടുണ്ട്: രോഗങ്ങള്‍ക്കെതിരെ ശാസ്ത്രജ്ഞന്മാരുടെ സമരം മറ്റെല്ലാ സമരങ്ങളെക്കാളും മന്ത്രിസഭാമാറ്റങ്ങളെക്കാളും പ്രധാനപ്പെട്ടതാണെന്ന്. വാദ്യങ്ങളുണ്ടാക്കുന്ന നാദം പോലെ പ്രധാനപ്പെട്ടതാണ് വാക്കുകള്‍ സൃഷ്ടിക്കുന്ന നാദമെന്നും കെ.പി.അപ്പന് എഴുതിയിട്ടുണ്ട്. കൂടുതല്‍ വായനക്ക്
ആ ചെരുപ്പിന്റെ വലിപ്പം - അനില്‍
ലോകവ്യാപാര കേന്ദ്രത്തിനു നേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഭീരുത്വത്തില്‍ നിന്നുടലെടുത്തതാണ്, പ്രതിഷേധിച്ചവര്‍പോലും ചാമ്പലായ ക്രൂരമായ ഒരു ഭീരുത്വത്തില്‍ നിന്ന്. എന്നാല്‍ ഒരു പുല്‍ക്കൊടിയുടെ മാത്രം ശാരീരികബലമുള്ള മുന്നദാര്‍-അല്‍-സെയ്ദി- താങ്കള്‍ ബുഷിനു കാണിച്ചു കൊടുത്തത് ആത്മധൈര്യം നിറഞ്ഞ ഒരു മുന്നറിയിപ്പാണ്. പ്രത്യാഘാതങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ടുള്ള ഒരു മുന്നറിയിപ്പ്. ചെരുപ്പ് വെടിയുണ്ടയേക്കാള്‍ കരുത്തുള്ള ഒരു ആയുധമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. കൂടുതല്‍ വായനക്ക്
പാപനാശിനീ, കരയരുത് - ഡോ.അസീസ് തരുവണ
`തിരുനെല്ലിക്കാരിയായ കാളി ഗര്‍ഭിണിയായത് കുടകിലെ ഇഞ്ചിപ്പണിസ്ഥലത്തുവച്ചാണ്. ജോലിസമയത്തു നൈറ്റി ധരിക്കുന്നതിനാല്‍ ഗര്‍ഭാവസ്ഥ പലര്‍ക്കും മനസ്സിലായിരുന്നില്ല. സഹജോലിക്കാര്‍ സംഭവം അറിയാതിരിക്കാന്‍ വേണ്ടി എല്ലാവരെയും പോലെ അവര്‍ പണിയെടുത്തു. ഇടയ്ക്കു വീട്ടില്‍ വന്നു തിരിച്ചുപോവുമ്പോള്‍ കാളി പൂര്‍ണഗര്‍ഭിണിയായിരുന്നു. ബസില്‍ സീറ്റ് പോലും കിട്ടാതെയാണ് കുടകിലേക്കവര്‍ യാത്ര ചെയ്തത്. കടുത്ത വയറുവേദനയുമുണ്ടായിരുന്നു. മുഖം അങ്ങേയറ്റം വിളറി, അവശയായിരുന്നു. എന്നിട്ടും അപമാനഭാരത്താല്‍ അവള് അതെല്ലാം കടിച്ചമര്‍ത്തി. കുടകിലെത്തിയശേഷം പ്രസവവേദന കലശലാവുന്നതുവരെ സഹജോലിക്കാരോടൊപ്പം ജോലി ചെയ്തു. അവസാനം പുഴവക്കില്‍ ചെന്നു പ്രസവിച്ചു. പ്രസവിച്ചയുടനെ കുട്ടിയെ ശ്വാസം മുട്ടിച്ചു. ബോധമറ്റ കുട്ടിയെ മരിച്ചുവെന്ന ധാരണയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു പുഴവക്കത്തു സൂക്ഷിച്ചു. ഏറെ വൈകും മുമ്പ് സഹജോലിക്കാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയില്‍ അവസാനശ്വാസം ബാക്കിയുണ്ടായിരുന്നു. എന്നാല്‍, അപ്പോഴേക്കും ശിശുവിന്റെ ചുണ്ടും കവിളുമടക്കം ഞണ്ടുകള്‍ തിന്നുകഴിഞ്ഞിരുന്നു.' കൂടുതല്‍ വായനക്ക്
കാഞ്ചീവരം - അനില്‍
മികച്ച ചലച്ചിത്രമേളകളിലും ‘കാഞ്ചീവരം’ ഇതിനകം ഇടം നേടി.... ഏറ്റവുമൊടുവില്‍ ഗോവയില്‍ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്‍പ്പെടെ.. പണംവാരിച്ചിത്രങ്ങളില്‍ സ്വയം മറന്നുപോകാതെ ഇടയ്ക്ക് ഇത്തരം ചിത്രങ്ങളിലൂടെ ഒരു സ്വയംശുദ്ധീകരണം പ്രിയന് ആവശ്യമാണ്. അത് പ്രിയന് തിരിച്ചറിയുന്നതില്‍ നല്ലസിനിമകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ആഹ്ലാദം. ‘കാഞ്ചീവര’ത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്: കമ്മ്യൂണിസ്റ്റുകാര്‍ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു സിനിമയെ അങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ എന്താണര്‍ത്ഥം? പോയി സിനിമകാണ് സഖാവേ.... കൂടുതല്‍ വായനക്ക്
അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ - സുനീത ടി വി
ഇവിടെയൊക്കെ ആശ്രയമറ്റുപോകുന്ന പാവം കുട്ടികള്‍. അച്ഛനും അമ്മയും കുടുംബാംഗങ്ങളും സകലശക്തിയുമെടുത്ത് പോരാടുമ്പോള്‍, അതിനിടയില്‍ മറ്റെല്ലാം മറക്കുമ്പോള്‍, കുട്ടികള്‍ എങ്ങോട്ടാണ് പോവുക? ആരാണവര്‍ക്കൊരാശ്രയം നല്‍കുക? ജോലിയില്‍ നിന്നു വിരമിച്ച അമ്മക്ക് രഹസ്യക്കാരനുണ്ടെന്നു പറഞ്ഞ് അച്ഛന് മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നു വിറച്ച്, പരീക്ഷകളില്‍ നിരന്തരം തോറ്റ്, ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടി ഒരു കടംകഥയല്ല.
നമുക്ക് -- അച്ഛനമ്മമാര്‍ക്ക് -- എന്താണ് സംഭവിക്കുന്നത്? കൂടുതല്‍ വായനക്ക്
കൂടാതെ നിരവധി രചനകള്‍ - വര്‍ത്തമാനം, കവിത, കഥ, ജീവിതം, വായന, പ്രവാസം, കാഴ്ച, മൈതാനം, യാത്ര, ക്യാമ്പസ്, പുതുലോകം, ചിരി വര ചിന്ത, ബൂലോകം തുടങ്ങി സ്ഥിരം പംക്തികളും...
നിറവായനക്കൊരു പുതു ജാലിക....
മലയാളം ഇ - ദ്വൈവാരിക... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....
Friday, December 26, 2008
Subscribe to:
Post Comments (Atom)
1 comment:
നിറവായനക്കൊരു പുതു ജാലിക....
മലയാളം ഇ - ദ്വൈവാരിക... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....
Post a Comment