Saturday, January 8, 2011

നാട്ടുപച്ച അന്‍പത്തിരണ്ടാം ലക്കം

പ്രിയ വായനക്കാര്‍ക്ക് നാട്ടുപച്ചയുടെ പുതുവത്സരാശംസകള്‍.


നാട്ടുപച്ച അന്‍പത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം

വിഭവങ്ങള്‍
വര്‍ത്തമാനം

കോമ്രേഡ് കണ്ടങ്കോരനും മോണ്‍സാന്റോയും---കറപ്പന്‍


കണ്ടങ്കോരന്‍ സഖാവ് അറിയാന്‍. സി പി ഐ (എം) എന്നാല്‍ ഇപ്പോള്‍ 'കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മൊണ്‍
സാന്റോ)' എന്നാണ് അര്‍ഥം.
'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ'എന്നായിരുന്നു പണ്ടെത്തെ പാട്ട്. അതിന്റെ അര്‍ഥം മനസ്സിലായി വന്നിട്ടേയുള്ളൂ. നമ്മള് കൊയ്തിരുന്ന രാമന്‍ നമ്പൂതിരിയുടെ പാടം, വരമ്പത്ത് നിന്ന് പണി നോക്കി നടത്തിയ രാമന്‍ നായരുടെതും പിന്നെ രാമച്ചോന്റെതും ആയി.

കൂടുതല്‍

ജനിതക മാറ്റത്തിനെതിരായ നിലപാടുകള്‍ അന്ധവിശ്വാസമോ?--സലീം മടവൂര്‍

റോസിന്റെയടക്കം പതിമൂന്ന് തരം പൂക്കളുടെ സുഗന്ധം നല്കുന്ന ജനിതകമാറ്റം നടത്തിയ

പഴവര്‍ഗങ്ങള്‍ ആഗോള വിത്ത് ഭീമനായ മോണ്‍സാന്റോ അമേരിക്കന്‍ വിപണിയിലെത്തിച്ചു

കഴിഞ്ഞു. നമ്മുടെ വായില്‍ വെള്ളമൂറുന്ന നാടന്‍ മാമ്പഴങ്ങള്‍ക്ക് പൂക്കളുടെ സുഗന്ധം,കീ

ടങ്ങളുടെ ആക്രമണത്തെ ജനിതകമാറ്റത്തിലൂടെ തടയാം, കൂടുതല്‍ രുചി, പെട്ടെന്ന്

പാകമാകാനുള്ള കഴിവ്, കൂടുതല്‍ ഉദ്പാദനം,

കൂടുതല്‍

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍
സാഹിത്യ അക്കാഡമിയുടെ ഈ ഭാഷ സാഹിത്യ ശില്‍പ്പശാലയുണ്ട് 14ന് തൃശൂരില്‍ വെച്ച്.... നിരക്ഷരന്‍ പങ്കെടുക്കുന്നില്ലേ ? "

ചോദ്യം ശില്‍പ്പശാലയുടെ സെമിനാറില്‍ പോകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടേതാണ്.

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല.
കൂടുതല്‍

കഥ

ബകന്‍---എ.ജെ

അങ്ങനെ ഒടുവില്‍ ബകാസുരന്‍ വീണു.
യാമങ്ങളോളാം നീണ്ട മുഷ്ടിയുദ്ധത്തിന് ശേഷം.
ഒരു വന്മല പോലെ; കാട്ടുപന പോ‍ലുള്ള കൈകാലുകള്‍ പരത്തി വെച്ക്ഹ്,
ബകന്‍ വെറും മണ്ണില്‍ തളര്‍ന്ന് കിടന്നു.അടഞ്ഞു പോയ മിഴികള്‍ പണിപ്പെട്ട്
തുറന്നപ്പോള്‍ തലക്കല്‍ ഉദ്ധതനായി, കാല്‍ കവച്ച് വെച്ച് നില്‍ക്കുന്ന ഭീമനെ അയാള്‍ കണ്ടു.
ഭീമന്റെ വൃകസമാനമായ ഒതുങ്ങിയ വയറാണ് ആദ്യം ദൃഷ്ടിയില്‍ പെട്ടത്. പിഴുതെടുത്ത വന്മരം
അപ്പോഴും ഭീമന്‍ ഒറ്റക്കൈയ്യാല്‍ മുറുക്കിപ്പിടിച്ചിരുന്നു.
കൂടുതല്‍

കവിത

പ്രതീക്ഷ. ----ശ്രീകൃഷ്ണദാസ് മാത്തൂര്‍

മരങ്ങൾ ഇലപൊഴിച്ച്‌
ഭൂമിയെ തൊടും തണുത്തവഴി.
താറുമാറായിട്ടു പച്ചപിടിച്ചതുപോലെ,
കടുത്ത രോഗാവസ്ഥയിൽ നി-
ന്നുയിർത്തെണീറ്റ പോലെ,
പുലർച്ചുവടു ചുറുചുറുക്കോടെ.
കൂടുതല്‍

വായന
ആടിന്റെ വിരുന്ന്----യാസ്മിന്‍

2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു,ആടിന്റെ വിരുന്ന്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ.1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം.
യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും.പിന്നീട് 1946 ലാണു
യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ
വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

കൂടുതല്‍

ജീവിതം

പലരും പലതും: 27. പാതിരാസൂര്യന്‍ ചിരിച്ചുകാട്ടിയപ്പോള്‍.--- നാരായണസ്വാമി

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലാണ് എന്റെ ആദ്യത്തെ വിദേശയാത്ര. ഗ്രീസിലെ ആതന്‍സ്, ഡെന്‍മാര്‍ക്കിലെ
കോപ്പന്‍ഹാഗന്‍, നോര്‍വേയിലെ ഓസ്ളോവഴി ട്രോണ്‍ഡ്ഹൈം എന്ന നോര്‍വീജിയന്‍ നഗരത്തിലേക്ക്.
ആദ്യപാദത്തില്‍ ഗ്രീസില്‍ ഒരു രാത്രി താമസം. അതികഠിനമായ ശൈത്യം. എന്നും എന്റെ ഏറ്റവും
വലിയ തലവേദന വെള്ളമില്ലാത്ത യൂറോപ്യന്‍ കക്കൂസുകള്‍. രാത്രിമുഴുവന്‍ യാത്രചെയ്ത് ഗ്രീസിലെ
ആതന്‍സ്വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിരനിരയായി വൃത്തിയുള്ള കക്കൂസുകള്‍. എന്നാലോ വെള്ളത്തിനുപകരം

കൂടുതല്‍

കാഴ്ച്ച
ലെന്‍സ്--അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവു കരുണാകരന്റെ ഒപ്പം---സാഗര്‍

കൂടുതല്‍

ക്യാമ്പസ്സ്

ജൂനിയര്‍‎ സ്റ്റാര്‍ സിംഗറും ചുന്നക്കുട്ടിയുടെ മുടിക്കെട്ടും.---നേന സിദ്ദീഖ്


എന്‍റെ പടച്ചോനെ ..എന്‍റെ ഈ ഒരു ആഗ്രഹം നീ നിറവേറ്റിതരണേ.."
മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയോടെ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍‎ പ്രോഗ്രാമിന്‍റെ ഓഡിയേഷന്‍ ടെസ്റ്റ്‌ റൌണ്ട് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വലതു കാല്‍ വെച്ച് കയറുമ്പോള്‍ കാലുകള്‍ക്ക് നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നി , വേദിയില്‍ ഇരിക്കുന്ന സുപ്രസിദ്ധ ഗായകര്‍ വേണു ഗോപാലേട്ടന്‍ , സുജാത ചേച്ചി , മാന്ത്രിക ലോകത്തെ വിസ്മയം മുതുകാട് അങ്കിള്‍ തുടങ്ങിയ പ്രമുകരുടെ നീണ്ട നിരകൂടി കണ്ടപ്പോള്‍ ചങ്കിടിപ്പിന്‍റെ സ്പീഡും മെച്ചപ്പെട്ടു

കൂടുതല്‍

ബൂലോകം
ബ്ലൊഗ് ജാലകത്തില്‍ ഇത്തവണ മലയാളമുത്ത് എന്ന ബ്ലോഗ്---ബ്ലോഗര്‍ പുഷ്പാംഗദ്

കൂടുതല്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍----ചെമ്പോളി ശ്രീനിവാസന്‍


കൂടുതല്‍

2011 വര്‍ഷം നിങ്ങള്‍ക്കെന്ത് ചെയ്യും----ചെമ്പോളി ശ്രീനിവാസന്‍

കൂടുതല്‍

No comments: