നാട്ടുപച്ചയുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാളാശംസകള്‍,
ഈ ലക്കത്തിലെ പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
പോത്തിന്റെ ചിരി -- കറപ്പന്‍
പട്ടികള്‍ ചിരിക്കാറില്ല. പൂച്ചകളും. പോത്തുകള്‍ എത്തിത്തുടങ്ങി , ലീഗ് സമ്മേളനം ഉഷാര്‍ എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നത് പോത്തുകളല്ല. ലീഗുകാര്‍ തന്നെയാണ്. അതു തന്നെ കോണ്‍ഗ്രസ് സമ്മേളനത്തിന് കോഴികള്‍ വന്നു തുടങ്ങി എന്നു പറയുമ്പോഴത്തെ കാര്യവും. കോഴികള്‍ കൂവാറേയുള്ളൂ. ചിരി മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.
കൂടുതല്‍
കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"
കൂടുതല്‍
കവിത
മാപ്പ്,----ഹാരിസ് കുറ്റിപ്പുറം
എന്റെ കവിത മരിച്ചില്ലെ...
തിരിച്ചറിയാനാവാതെ
വഴിയില്‍.....
കൂടുതല്‍
വായന
അമ്മയുടെ സ്വന്തം, നമ്മുടേയും.-- ഡോ. ജി. നാരായണസ്വാമി
ശ്രീകൃഷ്ണദാസ് മാത്തൂറിന്റെ 'അമ്മയുടെ സ്വന്തം' (ഉണ്മ പബ്ലിക്കേഷൻസ്, 2010, വില രൂ. 45/-) എന്ന കൊച്ചു കവിതാസമാഹാരം ഒറ്റയിരിപ്പിനു വായിച്ചുപോകാനായേക്കും. പക്ഷെ വീടുവിട്ടതിനിശേഷവും വിട്ടുമാറാത്ത വീട്ടുവിചാരംപോലെ ആ കവിതകൾ മനസ്സിൽ വിങ്ങിക്കിടക്കും ഒരുപാടുകാലം. ഒരു വീണ്ടുവിചാരംപോലെ അതെടുത്തു വീണ്ടും വായിക്കും. ഒരു പൂ നമ്മൾ ഒറ്റനോട്ടംകൊണ്ടു മതിയാക്കാറില്ലല്ലോ. കാട്ടുതീയായിപ്പടരാൻ ഒരു തീപ്പൊരി മതിയല്ലോ.
കൂടുതല്‍
ജീവിതം
പലരും പലതും: 25. ഗോ...........ഗോവ!--നാരായണ സ്വാമി
'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം.
കൂടുതല്‍
കാഴ്ച്ച
ഇത്തവണ പുതിയ രണ്ട് സിനിമകളുടെ വിശേഷങ്ങള്‍...
ഗദ്ദാമ
അറബി നാടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ കണ്ണീരിന്റെയും യാതനകളുടെയും കഥയുമായാണു ഇത്തവണ കമല്‍
വരുന്നത്. ഗദ്ദാമ എന്നു പറഞ്ഞാല്‍ അറബിയില്‍ വീട്ടുവേലക്കാരി. കുടുംബത്തെ പട്ടിണിയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കര കയറ്റാമെന്ന
പ്രതീക്ഷയിലാണു ഈ സ്ത്രീകള്‍ ഗള്‍ഫു നാടുകളില്‍ എത്തുന്നത്.
കൂടുതല്‍
ദ ത്രില്ലര്‍
ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമാണു ദ ത്രില്ലര്‍. ഒരു വഴിയോരക്കൊലപാതകത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥിരാജാണു നായകന്‍.
കൂടുതല്‍
യാത്ര
ബാരട്ടാംഗ് ഐലന്റ്റിലൂടെ---യാസ്മിന്‍
ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ.
കൂടുതല്‍
ക്യാമ്പസ്
അമ്മ മനസ്സ്
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണു അമ്മ മനസ്സ്. നൊന്ത് പെറ്റ കുഞ്ഞിനു വേണ്ടി സഹനത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവള്‍ അമ്മ. പക്ഷെ അതെത്രത്തോളം ശരിയാണെന്നും ,എത്രമാത്രം ഓരോ അമ്മക്കും ഈ ഊഷ്മള ഭാവങ്ങള്‍ തന്റെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ടെന്നുമുള്ളതിലേക്ക് ഒരന്വേഷണമാണു ഈ സിനിമ. വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടി ഏറ്റവും അധികം ആഗ്രഹിക്കുക അമ്മയുടെ സാമീപ്യമാണു.
കൂടുതല്‍
നോട്ടത്തിലിത്തവണ മുള്ളൂക്കാരന്‍....
പുതുലോകം- കലത്തപ്പം: മിമ്മി
ഇത്തവണ നമുക്ക് കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,പെരുന്നാളൊക്കെയല്ലെ...
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകത്തിലത്തവണ കുഞ്ഞൂസിന്റെ ബ്ലോഗ്.....
കൂടുതല്‍
Wednesday, November 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment