നാട്ടുപച്ചയുടെ നാല്‍പ്പത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
സമാധാനം കെടുത്തിയ സമാധാന സമ്മാനം -- നിത്യന്‍
മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തര
സങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ളതുകൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.
കൂടുതല്‍
കവിത
നീതി -- അസീസ് കുറ്റിപ്പുറം
ഉണര്‍ന്നിരിക്കാന്‍
മിഴി തുറക്കേണ്ടതില്ല...
അഥവാ...
മിഴി പൂട്ടാതേയും ഉറങ്ങാം..
കൂടുതല്‍
പ്രണയം
പ്രണയത്തെ കുഴിവെട്ടി മൂടിയവര്‍..... രഞ്ജിത്ത് നായര്‍
പത്താം വയസില്‍ മനസ്സില്‍ പ്രണയം മൊട്ടിടുക . ഇന്നത്തെ പത്തു വയസുകാരന്റെ കഥയല്ല . 1994 ആണ് കാലഘട്ടം . അത് അത്ര പഴകിയ കാലമല്ലെങ്കിലും ഒരു ഇരുപത്തഞ്ചുകാരന്‍ പറയുമ്പോള്‍ കാലഘട്ടത്തിനും ഗൌരവം കാണുക. എണ്‍പത്തിനാലില്‍ ജനിച്ചവന് അവന്റെ പത്താം വയസിലെ കഥ എഴുപതുകളുടെ ഫ്രെയിമില്‍ സങ്കല്‍പ്പിക്കാനാകില്ലല്ലോ. കാലഘട്ടത്തെ വിടാം . കഥയിലേക്ക് മടങ്ങാം. അതിന് മുന്പ് ഒരു ആമുഖം , ഇതു തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വിങ്ങല്‍ അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ്.
നാട്ടുമ്പുറം. ഓടുപാകിയ സ്കൂള്‍ . വലിയ ഹാളിലെ ഓരോ മുറിയും പലകപാകിയ മറയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു . ഏറ്റവും അറ്റത്ത് 5 .B
കൂടുതല്‍
പ്രവാസം
സ്വപ്നലോകത്തിന്റെ പടിവാതില്‍---സപ്ന അനു ബി ജോര്‍ജ്
എന്നത്തെയും പോലെ ഒരു പ്രഭാതം, രാവിലെ 5.30 തിനു തുടങ്ങുന്ന,ദിവസം,തികച്ചും യാന്ത്രികമാണ്. വിദേശഘടികാരത്തിന്റെ അലർച്ചയോടെ,എഴുന്നേൽക്കും,തലയും ചൊറിഞ്ഞ്, മുഷിപ്പോടെയുള്ള തുടക്കം. രാവലെ സ്കൂളിലും,ഓഫീസിലും 7 മണിക്കെത്തെണമെങ്കിൽ 5.25 നെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങണം. രാവിലെത്തെ തത്രപ്പാടിൽ എല്ലാവരും തന്നെ ഒരു വാഹനക്കുരിക്കിൽ ചെന്നുപെടുന്നു.
കൂടുതല്‍
ജീവിതം
പലരും പലതും: 23. 'തലയാളം -- നാരായണസ്വാമി
പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്പ്, കുറച്ചധികം തമിഴ് ബ്രാഹ്മ ണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന് മലയാളദേശത്തെത്തി. അല്‍പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്' (ആര്യ-അയ്യ-അയ്യര്) എന്നാണ് തമിഴകത്തുവിളിച്ചിരുന്നത്.
കൂടുതല്‍
കാഴ്ച
ലെന്‍സ് -- ഹരിമുരളീരവം-- സാഗര്‍
കൂടുതല്‍
കണ്ണിനു വിരുന്നൊരുക്കി അന്‍വര്‍
അമല്‍ നീരദിന്റെ പുതിയ സിനിമ
ഇവിടെ
ഇത്തവണ നോട്ടത്തില്‍ എന്തേ തുമ്പീ പോരാത്തൂ....സുനേഷ്
കാണൂ...ഇവിടെ
യാത്ര
രായിരനെല്ലൂര്‍ മല -- മുള്ളൂക്കാരന്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
കൂടുതല്‍
പുതുലോകം
-ഡ്രാഗണ്‍ ചിക്കന്‍ -- മിമ്മി
ഉണ്ടാക്കുന്ന വിധം
നീളത്തില്‍ അരിഞ്ഞ (അതിനിനിയിപ്പൊ സ്കെയിലൊന്നും വേണ്ട ,ഒരു വിരല്‍ (മീഡിയം)നീളം ഒരു വിരല്‍ വണ്ണം) ചിക്കന്‍ കഷ്ണങ്ങളില്‍
ആവശ്യത്തിനു മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം
കൊടകില്‍, കുശാല്‍ നഗറില്‍ -- നിരക്ഷരന്‍
കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്. യവന ചക്രവര്‍ത്തി അലക്‍സാണ്ടര്‍ ഇന്ത്യയില്‍ വന്നത് വഴി ഉള്ളവര്‍, ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
2010 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
Tuesday, October 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment