പ്രിയ വായനക്കാരെ..നാട്ടുപച്ചയുടെ നാല്പത്തഞ്ചാം ലക്കത്തിലേക്ക് സ്വാഗതം
വിഭവങ്ങള്‍
വര്‍ത്തമാനം
വിമോചന തുരുത്തുകളുടെ ജനനവും ദൌത്യവും -- ടി.കെ.സുരേന്ദ്രന്‍
മനുഷ്യരാശിയുടെ ശൈശവത്തില്‍ തന്നെ ജനങ്ങള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈയൊരു ശ്രമത്തിന്റെ ഭാഗമായി ഭൂത - വര്‍ത്തമാനകാലത്തെ ശരിയായരീതിയില്‍ മനസ്സിലാക്കാനും വിലയിരുത്താനും, ഭാവിയെ ഒരളവില്‍ മുന്‍കൂട്ടികാണാനുമുള്ള ജ്ഞാന പദ്ധതി രൂപപ്പെടുത്തുകയുമുണ്ടായി. ഇത്തരത്തിലുള്ള അന്വേഷണങ്ങളുടെ ഏറ്റവും മുന്തിയ രൂപമാണ് സമത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പവും സിദ്ധാന്തവും. വര്‍ഗ്ഗ സമൂഹത്തിലെ കാരുണ്യമില്ലാത്ത ചൂഷണ വ്യവസ്ഥക്കെതിരെ ലോകത്തെമ്പാടും ഇത്തരത്തിലാണ് ജനാധിപത്യ - സോഷ്യലിസ്റ് ഉള്ളടക്കത്തോടുള്ള പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്.
കൂടുതല്‍
മുരിക്കനില്‍ നിന്നും മെത്രാനിലേക്ക് --നിത്യന്‍
നെല്കൃഷിയെന്നു കേട്ടാല്‍
അപമാനപൂരിതമാകണമന്തരംഗം
ടൂറിസമെന്നുകേട്ടാലോ
തിളക്കണം ചോര നമുക്കു സിരകളില്‍
മെത്രാന്‍കായലെന്നു കേട്ടാല്‍
താഴണം തല തേങ്ങവീണപോല്‍
കുന്തംവടിപ്പന്തെന്നു കേട്ടാലോ
അഭിമാനപൂരിതമാകണമന്തരംഗം
കൂടുതല്‍
അടുത്ത ബെല്ലോടെ........-രാജീവ് ശങ്കരന്‍
വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആഘോഷമെത്തുന്നു. ഒന്നില്‍ തീരുന്ന ആഘോഷമാവില്ല ഇത്. നിയമസഭാ തിരഞ്ഞെടുപ്പോടെ മാത്രം അവസാനിക്കുന്ന ആഘോഷമായിരിക്കും. ജയ സാധ്യതകളെക്കുറിച്ച് ഇടത്, വലത് മുന്നണികള്‍ അവകാശവാദങ്ങള്‍ നിരത്തിത്തുടങ്ങി. ന്യായങ്ങള്‍ പലതുണ്ട്. സര്‍ക്കാറിന്റെ നേട്ടവും പ്രതിപക്ഷത്തെ ഭിന്നതകളും കൂട്ടുമ്പോള്‍ ഗുണമേറുന്നത് ഇടത്താണെന്നും അതുകൊണ്ട് വിജയം ഉറപ്പെന്നും ആ പക്ഷം. സര്‍ക്കാറിന്റെ മോശം പ്രകടനം, ഭരണപക്ഷത്തെ ഭിന്നത, നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ വിഭാഗീയത, തുടരുന്ന വിവാദങ്ങള്‍ ഇത്രയും പോരെ വലതിന് ജയിക്കാനെന്ന് ആ പക്ഷവും.
കൂടുതല്‍
കഥ
ഒരു സിഗാറിന്റെ ആത്മഗതം--അസീസ് കുറ്റിപ്പുറം
സ്വയം എരിഞ്ഞെരിഞ്ഞ്, ഇരുളില്‍ ഒരു തരിവെട്ടം പ്രകാശിപ്പിച്ച് ,ആത്മാവിനു ഒരിത്തിരി ആശ്വാസം ചൊരിഞ്ഞ്,
ഒരു ദീര്‍ഘ നിശ്വാസം പോലെ പുകച്ചുരുളുകളെ മേലോട്ട് വിട്ട്: സ്വയം ചിന്തിക്കുന്നതിനിടക്ക് പരിധിയും കടന്ന്
തീനാളം അയാളുടെ ചുണ്ടോടടുക്കുകയായിരുന്നു. അതോടെ കറിവേപ്പിലയുടെ ഗതിയായി എനിക്ക്;അയാളെന്നെ
ദൂരേക്ക് വലിച്ചെറിഞ്ഞു. പക്ഷെ അതിന് മുന്‍പ് അയാളെ ഗ്രസിച്ചിരുന്നു,
കൂടുതല്‍
കവിത
അപ്രകാശിതം--മനോജ് മനയില്‍
കുത്തിക്കുത്തി-
യൊലുമ്പിക്കളയാ-
നലക്കുകല്ലില്ലാ....
അതിനാല്‍
വെളുവെളുപ്പില്‍
സമ്മാനിയ്ക്കാന്‍
പൊട്ടിച്ചിരിയില്ലാ....
കൂടുതല്‍
അറിയുന്നില്ലയൊന്നും--എം-ഫൈസല്‍
പെയ്തു മഴ; മഞ്ഞും.
അറിഞ്ഞില്ല ആരും
ഇലകള്‍ അടരുന്നത്.
കാലം പഴുക്കുന്നത്.
മുന്‍വരിയിലെ പല്ലു പോയ
മോണ കാട്ടി ചിരിക്കുന്ന പുലരി.
കൂടുതല്‍
ജീവിതം
മസ്കറ്റ് മണല്‍കാറ്റുകള്‍- ദാനത്തിന്റെ ത്യാഗത്തിന്റെ ചാതുര്യം -സപ്ന അനു ബി ജോര്‍ജ്
ദാനത്തിന്റെ ത്യാഗത്തിന്റെ ചാതുര്യം
"മരങ്ങള്‍ സ്വന്തം ഫലം ഭക്ഷിക്കുന്നില്ല, നദികള്‍ സ്വന്തം വെള്ളം കുടിക്കുന്നില്ല ,മഴമേഘങ്ങള്‍ സ്വന്തം തുള്ളികളാല്‍ വളര്‍ത്തിയെടുത്ത ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ല" ആരും ആലോചിക്കാത്ത ചോദ്യങ്ങള്‍? ഉത്തരം ഇല്ലാത്ത നിസ്വാര്‍ത്ഥമായ ദാനങ്ങള്‍!!ജീവിതത്തില്‍ എല്ലാവരും ഒന്നായി സമ്മതിക്കുന്ന കര്യമാണ് ‘ദാനശീലം' പക്ഷെ അതിന്റെ കൂടെ ചില ചോദ്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍/ മനസ്സിലാക്കിയിരുന്നാല്‍ നന്ന്!!!
ആദ്ദ്യത്തേത് .... ദാനം എപ്പോഴെല്ലാം/ഏതു സന്ദര്‍ഭത്തില്‍/ആര്‍ക്ക്???
കൂടുതല്‍
പലരും-പലതും--ഉപവാസവും മറ്റും--നാരായണസ്വാമി
മലയാളികളെപ്പറ്റി പൊതുവായി ഒരു പറച്ചിലുണ്ട്, അവര്‍ ഉണ്ണാമന്മാരാണെന്ന്. ന്ന്വച്ചാല്‍ വിസ്തരിച്ചൊരു പ്രാതലും ഒച്ചവച്ചൊരു ഉച്ചയൂണും നാലുമണിപ്പലഹാരവും മൃഷ്ടാന്നമത്താഴവും അതിന്റെപുറത്തൊരു ഏമ്പക്കവും തദനന്തരം അല്‍പം ഏമ്പോക്കിത്തരവും. ഒരാഹാരംകഴിഞ്ഞു മൂന്നുമണിക്കൂറിനകം വയര്‍ തിരുമ്മിത്തുടങ്ങും. ആഹാരം കഴിഞ്ഞാലുമുണ്ട് ഒരു വയര്‍തിരുമ്മല്.
കൂടുതല്‍
സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!---യാസ്മിന്‍
പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
കൂടുതല്‍
കാഴ്ച
ലെന്‍സ്--ഇനിയെത്ര കാലം--സാഗര്‍
കാണൂ...http://www.nattupacha.com/content.php?id=788
എല്‍സമ്മ എന്ന പെണ്‍കുട്ടിക്കെന്താണ് കുഴപ്പം? -- എം അഷിത
ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉള്ളത് പറയണമല്ലോ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന പേരിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് ലാല്‍ ജോസിന്റെ പുതിയ പടം കാണാന്‍ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സും മീശമാധവനും പോലുള്ള പുതുമയുള്ള സിനിമകള്‍ തന്ന ലാല്‍ ജോസ് അത്ര സുഗന്ധം പരത്താത്ത നീലത്താമര കാണിച്ചു നിരാശപെടുതിയെങ്കിലും അതിലെ പാട്ടുകള്‍ ഇമ്പ മുള്ളതായിരുന്നു. പറഞ്ഞു വരുന്നത് എല്‍സമ്മ ഓര്‍ത്തു വെക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടു പോലും പാടിയില്ല എന്നാണ്.
കൂടുതല്‍
ഓഫ് സീസണ്‍--സുനേഷ് കൃഷ്ണന്‍
ഫോട്ടോ കാണൂ...
ദേശീയ ചലച്ചിത്ര അവാര്‍ഡ്------ലൈം ലൈറ്റില്‍ മലയാള സിനിമ--
2009 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണ കമലം അടക്കം പതിമൂന്ന് പുരസ്കാരങ്ങള്‍ മലയാളത്തിനു.കുട്ടിസ്രാങ്ക് ഏറ്റവും നല്ല കഥാചിത്രം . മികച്ച മലയാള ചലചിത്രം പഴശ്ശിരാജ. സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റി കാണാതെ പോയ പഴശ്ശിരാജക്ക് നാല് അവാര്‍ഡുകളാണുള്ളത്.മികച്ച അഭിനേതാവിനുള്ള പുരസ്കാരത്തിനു ബിഗ് ബിയും മമ്മൂട്ടിയും തമ്മിലായിരുന്നു മത്സരം.
കൂടുതല്‍
നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം -- ടി ഷൈബിന്‍
എണ്‍പതുകളില്‍ വെള്ളിത്തിരയെ ആര്‍ദ്രമാക്കിയ ആ വിഷാദ മിഴികള്‍ അടഞ്ഞു. കാമുക ഹൃദയത്തിലെ തരളവികാരങ്ങള്‍ ചേക്കേറിയ ആ മന്ദഹാസവും നിലച്ചു. പ്രണയിച്ചു തീരാത്തവന്റെ ഭാവതീവ്രതയത്രയും ആവാഹിച്ച ആ കാല്പനിക സൌന്ദര്യം ഓര്‍മ്മയായി. നിത്യഹരിത നായകനും വിപ്ളവകാരിയുമാകേണ്ടിയിരുന്ന ഒരു നല്ല മനുഷ്യന്‍, സ്വയം ഒതുങ്ങിക്കൂടി, അകാലത്തില്‍ മരണം വരിച്ചു.
കൂടുതല്‍
പ്രാഞ്ചിയുടെ ഉന്മാദം--ഷാജഹാന്‍ കാളിയത്ത്
പ്രാഞ്ചിയെട്ടന്‍ കണ്ടു തീരുമ്പോള്‍ ഉന്മാദത്തിന്റെ ചെറിയ ഒരു തുരുത്തില്‍ എത്തിപ്പെടുന്നുണ്ട് നാം.ഒരു തരം മകണ്ടോ അനാര്‍ക്കി പ്രാഞ്ചിയെട്ടനെ പൊതിഞ്ഞു നില്കുന്നുണ്ട്. പുണ്യാളനോട് സംസാരിക്കുമ്പോള്‍ ഉന്മാദത്തിന്റെ പൂക്കള്‍ വിരിയുന്നുണ്ട് പ്രാഞ്ചിയുടെ തൊണ്ടയില്‍. മഹാന്‍ ആകാന്‍ ശ്രമിക്കുന്ന പ്രാഞ്ചി കറുത്ത ഫലിതത്തിന്റെ മുനകള്‍ കൊണ്ട് നമ്മെ നോവിക്കുന്നു .
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
2010 സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
Thursday, September 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment