ഇത് എലീന. സ്വപ്നമാളിക എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദേശ നായിക. ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്....ശീലിച്ചതില്‍ നിന്ന് എത്രയോ ഭിന്നമായ സംസ്കാരം.
എങ്കിലും കെ എ ദേവരാജിന്റെ 'സ്വപ്ന മാളിക' യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണം അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എലീനയ്ക്ക് നൂറുനാവാണ്. മലയാണ്മയെയും കേരളീയ രുചികളെയും കുറിച്ച് ഈ ഇസ്രയേല്‍ പെണ്‍കുട്ടി വാചാലയാകും. മലയാള സിനിമയെ അറിയാന്‍ അവര്‍ ഏറെ താത്പര്യപ്പെടുന്നു.
പാരീസിലെ മൊണ്‍മാര്‍ത്ര് തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീനയെന്ന ഇസ്രയേലുകാരി 13-ാം വയസ്സില്‍ അമേരിക്കയിലെത്തിയതാണ്. നാടകമെന്ന മാധ്യമത്തില്‍ സജിവമായ എലീന പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കി. നൂക്ളിയല്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്തു. കലയും പഠനവുമായി കറങ്ങിയ എലീന അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ നിന്ന് കേരളത്തിലെത്തിയത് തികച്ചും ആകസ്മികമായാണ്. സ്വപ്നമാളികയുടെ കഥ കേട്ടപ്പോള്‍ സ്വീകരിക്കാതിരിക്കാനായില്ല.
read more
Saturday, July 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment