"Give Me Freedom..Give Me Fire...Give Me Reason..Take Me Higher"
റിംഗ് ടോണായും കോളര്‍ ട്യൂണായും കാതില്‍നിന്ന് ഹൃദയത്തിലേക്ക് ഈ ലോകകപ്പ് ഗാനം പതഞ്ഞുകയറുമ്പോള്‍, സായാഹ്നസവാരിക്കാരന്റെപോലും കണ്ണുകള്‍ തിളങ്ങുന്നതെന്തുകൊണ്ടാണ്?. ദേശങ്ങള്‍ ഒരുമിക്കുന്നതുകാണാന്‍ ആണവയുദ്ധത്തിനു ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന വട്ടമേശസമ്മേളനങ്ങള്‍ എത്തുന്നതും കാത്തിരിക്കുന്ന ലോകത്തിനുമുന്നില്‍, കാല്പന്തുകളിയുടെ ഫ്ലക്സ് ബോര്‍ഡുകളും തൊട്ടുരുമ്മിയിളകുന്ന പലതരം പതാകകളും കാലഹരണപ്പെട്ട ‘ഇസ‘ങ്ങള്‍ക്ക് പകരുവാനാകാത്ത വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഏതൊരുവന്റേയും കരളില്‍ കുളിര്‍കണം നിറയുന്നതെന്തുകൊണ്ടാണ്? പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...
For more reading click here
Monday, June 21, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment