മുഖം മനസ്സിന്റെ കണ്ണാടിയാണ്
മനുഷ്യന്റെ മനസ്സ്,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ് മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ പ്രകൃതങ്ങളേയും പെരുമാറ്റങ്ങളേയും കൃത്യമായ പഠനത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതര ശാസ്ത്രങ്ങളെക്കാള്‍ വളരെ മുന്നിലാണ്. ഏതൊരു ശാഖയേയും പോലെ മനഃശാസ്ത്രത്തിനും,പല വിജ്ഞാന മേഖലകളുമായി കൈകോര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും,ഒരു വസ്തുതയാണ്. ഉദാഹരണത്തിന് മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്. പ്രാചീന ഗ്രീക്ക് ഭാഷയിലെ "ആത്മാവ്" (soul) എന്നര്‍ത്ഥമുള്ള "സൈക്ക് "(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ് സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്.
കൂടുതല്‍ വായനക്ക്
Wednesday, May 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment