Monday, December 8, 2008

നാ‍ട്ടുപച്ച - മഷി

നാട്ടുപച്ചയിലെ മഷി വിഭാഗത്തില്‍ വായിക്കുക...

സംവാദം

ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍./ മൈന ഉമൈബാന്‍
UNNI R.jpg2002 ലോ മറ്റോ ആണ്‌ ഉണ്ണിയുടെ 'മൂന്നുയാത്രക്കാര്‍' വായിക്കുന്നത്‌. വായിച്ചുതീര്‍ന്നപ്പോള്‍ എന്തു സങ്കടമായിരുന്നു. അത്രയേറെ മനസ്സിനെ സ്‌പര്‍ശിച്ച കഥയായിരുന്നു അത്‌. ആ കഥയെക്കുറിച്ച്‌ എം. കൃഷ്‌ണന്‍ നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെയെഴുതി.

" കലാശക്തി കുറഞ്ഞ എഴുത്തുകാര്‍ക്ക്‌ ഒരു രശ്‌മി മാത്രമേ അന്തരംഗത്തില്‍ കാണൂ. ആ രശ്‌മി ബഹിപ്രകാശം കൊള്ളുമ്പോള്‍ പ്രഭാമണഡലമുണ്ടാകില്ല. ഉണ്ണി ആര്‍. അന്തരംഗത്തിലെ ശോഭയെ പുറത്തേക്കു പ്രകാശിപ്പിച്ച കഥാകാരനാണ്‌".
ആ ഒറ്റക്കഥ മതിയായിരുന്നു പിന്നീട്‌ ഉണ്ണി എഴുതുന്ന കഥകള്‍ വായിപ്പിക്കാന്‍. ഓരോ കഥയും വ്യത്യസ്‌തമായ അനുഭവലോകത്തിലൂടെയുള്ള യാത്രകളായരുന്നു. ഉണ്ണി ആര്‍ ആരാണെന്ന്‌ അന്വേഷിച്ചു കൊണ്ടിരുന്നു.

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌‌
math_cover0001.jpgഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. എന്തിനായിരുന്നു ഈ കുറ്റസമ്മതം എന്ന ചോദ്യത്തിന്‌ ഉത്തരം തന്നതിനൊപ്പം എന്നോടൊരു ചോദ്യമുണ്ടായിരുന്നു. ആ ലേഖനത്തെ മൈന എങ്ങനെ കാണുന്നു എന്ന്‌. അതിനുള്ള ഉത്തരം അപ്പോള്‍ പറഞ്ഞില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ആ ലേഖനത്തിന്റെ ഒടുക്കം ഉണ്ണി തന്നെയെഴുതിയിട്ടില്ലേ..." ...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ്‌ സംവദിക്കേണ്ടതെന്ന്‌ അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്‌. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക്‌ എന്റെയുള്ളിലെ ഹിന്ദുത്വം നല്‌കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട്‌ യുദ്ധം ചെയ്‌തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്‌്‌നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്‌. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..." പൂര്‍ണ്ണമായും യോജിക്കുന്നു. സംവാദം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

2. പ്രണയം

എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്

എന്നുമുതലാണ്‌ ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്‌?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത്‌ സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന്‌ ഞാനും കൊതിച്ചു തുടങ്ങിയത്‌. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത്‌ കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന്‌ രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു. പ്രണയം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

3. ജീവിതം
പ്രളയനഗരം - വര്‍ഗീസ്‌ ആന്റണി

pralayanagaram.jpg
ഒരു മഴപെയ്യുന്ന മധ്യാഹ്നത്തിലാണ്‌ കൊല്‍ക്കത്തയില്‍ തീവണ്ടിയിറങ്ങിയത്‌. ദീര്‍ഘനേരമായി ചാറിപ്പെയ്യുന്ന മഴയില്‍ നഗരം കുതിര്‍ന്ന്‌ നില്‍ക്കുന്നു. തീവണ്ടി ഹൗറയില്‍ എത്തുന്നതിന്‌ മുമ്പ്‌ നാട്ടുമരങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെയാണ്‌ യാത്ര. നഗരത്തില്‍നിന്നും ഒരുവിളിപ്പാടകലെ പോലും ഗ്രാമസൗന്ദര്യം തുളുമ്പുന്ന കാഴ്‌ചകള്‍. കൊല്‍ക്കത്തയുടെ സബര്‍ബുകള്‍ ജനസാന്ദ്രതയേറിയതാ യിരിക്കെത്തന്നെ ഗ്രാമീണ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു. മാവും പ്ലാവും വാഴയുമൊക്കെ ഇടതിങ്ങിവളരുന്ന തൊടികള്‍ കേരളത്തിന്‌ സമാനമായ അന്തരീക്ഷമാണ്‌ സൃഷ്‌ടിക്കുന്നത്‌. മഴകൂടിയാകുമ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയ പ്രതീതി. ആന്ധ്രയിലേയും ഒറീസയിലേയും വരണ്ട പാടങ്ങള്‍ പിന്നിട്ട്‌ പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള യാത്രയാണ്‌ ഹൗറയില്‍ അവസാനിക്കുന്നത്‌.

ജീവിതം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. പ്രവാസം

ഉരുകുന്ന പ്രവാസം - എസ്.കുമാര്‍

Dubai_night_skyline.jpgഎന്നുമുതൽ മലയാളി പ്രവാസത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയെന്നോ കടൽ കടന്ന് അറബിനാടിലേക്ക് ചേക്കേറാൻ തുടങ്ങിയെന്നോ എനിക്കറിയില്ല. എങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പെ അതിജീവനത്തിനായി കടൽ കടന്നവരാണ് മലയാളികൾ. പേര്‍ഷ്യക്കാരനെന്നും ഗൾഫുകാരനെന്നും അറിയപ്പെടുവാൻ തുടങ്ങിയ ഇവർക്ക് പിന്നീടെപ്പോഴോ പ്രവാസിമലയാളിയെന്നൊരു പേരും ചാർത്തിക്കിട്ടി. പ്രവാസം എന്നാൽ സമ്പൽ സംമൃദ്ധിയുടെ നടുവിലുള്ള ജീവിതമാണെന്ന് പണ്ടുമുതലേ മലയാളി തെറ്റിദ്ധരിച്ചു, അവരിലേക്ക് ഈ ധാരണ പകരുന്നതിൽ ഗൾഫിൽ നിന്നും അല്പകാലത്തെ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഗണ്യമായ പങ്കും വഹിച്ചു. ഇതു പിന്നീട് അവർക്ക് തന്നെ വിനയാകുകയും ചെയ്തു.

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്.
പ്രവാസം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. വായന

അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം / പ്രഭ സക്കറിയ

kurt.jpg
അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം അഥവാ കുട്ടികളുടെ കുരിശുയുദ്ധം
Slaughter House V എന്ന യുദ്ധാനന്തര നോവലില്‍ നോവലിസ്റ്റ്‌ കുര്‍ട്ട് വോന്നെഗുറ്റ് (Kurt Vonnegut), സാം എന്ന പബ്ലിഷര്‍ക്ക് എഴുതുന്ന ഒരു ക്ഷമാപണം ആണ് ഏറ്റവും ഉചിതമായി ഈ പുസ്തകത്തെ പരിചയപ്പെടുത്താന്‍ സഹായിക്കുക.

"സാം, ഇതാ പുസ്തകം. പക്ഷെ ഇതു വളരെ ചുരുങ്ങിയതും കുഴഞ്ഞു മറിഞ്ഞതുമാണ്. ഒരു കൂട്ടക്കൊലയെപ്പറ്റി ബുദ്ധിപരമായി എന്ത് പറയാനാണ്? എല്ലാവരും ചത്തു തീരേണ്ടവര്‍. എന്തെങ്കിലും പറയാനോ എന്തെങ്കിലും ആവശ്യപ്പെടാനോ ഒന്നുമാവാതെ തുലയേണ്ടവര്‍. ഓരോ കൂട്ടക്കൊലയ്ക്കും ശേഷം നിശബ്ദതയാണ്, പക്ഷികള്‍ ഒഴികെ എല്ലാം നിശബ്ദം. പക്ഷികള്‍ എന്ത് പറയാനാണ്? കൂട്ടക്കൊലയെ പറ്റി പക്ഷികള്‍ക്ക് പൂ-ടീ-വീട്ട് എന്ന ചിലയ്ക്കലിനപ്പുറം ഒന്നും തന്നെ പറയാനില്ല."

വായന പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

കൂടാതെ ഒട്ടനവധി മറ്റു രചനകളും... വായിക്കൂ... നാട്ടുപച്ച

1 comment:

നാട്ടുപച്ച said...

നാട്ടുപച്ചയിലെ മഷിയില്‍ പുതുമയാര്‍ന്ന ഒട്ടേറെ രചനകള്‍... സംവാദം, ജീവിതം, പ്രവാസം, പ്രണയം, വായന....