നാട്ടുപച്ച രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു. ആദ്യ ലക്കം കൊണ്ടു തന്നെ വായനക്കാരുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിനായി മാറിയ നാട്ടുപച്ചയുടെ രണ്ടാം ലക്കം പുറത്തിറങ്ങി.
വൈവിധ്യമാര്‍ന്ന ഒട്ടേറെ ലേഖനങ്ങളും മറ്റു രചനകളാലും സമ്പുഷ്ടമായ രണ്ടാം ലക്കത്തില്‍ വായിക്കാനേറെയുണ്ട്.
കെ.കെ.ഷാഹിന നടുക്കുന്ന അനുഭവങ്ങളെക്കുറിച്ച് നട്ടെല്ല് ചൂഴുന്ന നടുക്കത്തില്‍ വിവരിക്കുന്നു
നിബ്രാസുല്‍ അമീന്‍ ഉന്നതശ്രേണിയിലുള്ളവരുടെ സ്വവര്‍ഗ രതിയുടെ പുതുവഴികളെക്കുറിച്ച്
പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ് ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും
നിങ്ങള്‍ ഫെമിനിസ്റ്റാണൊയെന്ന് പെണ്‍നോട്ടത്തില്‍ മൈന ഉമൈബാന്‍
അദ്വാനി, സി.കെ.ജാനു, ഷഹബാസ് അമന്‍, നവ്യാ നായര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍
നിത്യായനത്തില്‍ കറവവറ്റിയവരും കാലാഹരണപ്പെട്ടവരും
സുപ്രസിദ്ധ കഥകൃത്ത് വത്സലന്‍ വാതുശ്ശേരി കഥ റിവേഴ്സ് ഷോട്ട്
തന്റെ പ്രണയത്തെക്കുറിച്ച് സുസ്മേഷ് ചന്ത്രോത്ത്
അപസ്മാരമെന്ന കവിതയുമായി പഴവിള രമേശന്‍, അഷ്ടാംഗമാര്‍ഗവുമായി ശൈലന്‍
ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ എന്നാരാഞ്ഞു കൊണ്ട് വി.എം.ഗിരിജ
ക്യാപ്റ്റന്മാരുടെ ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍
ട്രാന്‍സ്ജെന്ററായി അറിയപ്പെടാന്‍ പോരാടിയ ശ്രീനന്ദുവിന്റെ കഥ എ.എന്‍ ശോഭ വായിക്കുന്നു.
പ്രിയ ഉണ്ണിക്കൃഷ്ണന്റെ യാത്രാ വിവരണം തുടരുന്നു, ഒപ്പം ബ്ലോഗ് വിചാരണയും..
മുപ്പതിലധികം രചനകളുമായി നിങ്ങളുടെ നാട്ടുപച്ച, വായനയുടെ പച്ചപ്പ് നിങ്ങളെ ഏല്‍പ്പിക്കുന്നു... വായിക്കൂ... നാട്ടുപച്ച
Saturday, November 15, 2008
Subscribe to:
Post Comments (Atom)
1 comment:
ഒരൊറ്റ ലക്കത്തില്‍ മുപ്പതിലധികം രചനകളുമായി നിങ്ങളുടെ നാട്ടുപച്ച, വായനയുടെ പച്ചപ്പ് നിങ്ങളെ ഏല്‍പ്പിക്കുന്നു... വായിക്കൂ... നാട്ടുപച്ച
Post a Comment